COVID-19 DISTRESS RELIEF FUND APPLICATIONS INVITED

 

                                                                       കോവിഡ് സമാശ്വാസ ധന സഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാം
കോവിഡ് രോഗവ്യാപനത്തെ തുടര്‍ന്ന് ഉപജീവനമാര്‍ഗം വഴിമുട്ടിയ സിനിമ, ടി.വി രംഗത്തെ കലാകാരന്മാര്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കുമായി കേരള സര്‍ക്കാറിന്‍െറ സാംസ്കാരിക വകുപ്പ് നടപ്പാക്കിയ കോവിഡ് സമാശ്വാസ ധന സഹായ പദ്ധതിയില്‍ നേരത്തെ അപേക്ഷിച്ചിട്ടില്ലാത്തവരില്‍നിന്ന് അപേക്ഷ ക്ഷണിക്കുന്നു. 1000 രൂപയാണ് സഹായധനമായി നല്‍കുന്നത്.
കഴിഞ്ഞ പത്തു വര്‍ഷമായി ചലച്ചിത്ര, ടെലിവിഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്നോ പൊതുമേഖലാ സ്ഥാപനങ്ങളില്‍നിന്നോ സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡില്‍നിന്നോ പെന്‍ഷനോ മറ്റ് ആനുകൂല്യങ്ങളോ പറ്റുന്നവര്‍ ഈ ആനുകൂല്യത്തിന് അര്‍ഹരായിരിക്കില്ല. ബന്ധപ്പെട്ട സംഘടനകളുടെയോ ജനപ്രതിനിധികളുടെയോ സാക്ഷ്യപത്രം, അല്ളെങ്കില്‍ സംഘടനയിലെ അംഗത്വം തെളിയിക്കുന്ന ഐ.ഡി കാര്‍ഡിന്‍െറ പകര്‍പ്പ്, ആധാര്‍ കാര്‍ഡിന്‍െറ പകര്‍പ്പ്, ബാങ്ക് പാസ് ബുക്കിന്‍െറ ആദ്യപേജിന്‍െറ പകര്‍പ്പ് എന്നിവ സഹിതം 2020 സെപ്റ്റംബര്‍ 19ന് മുമ്പായി അപേക്ഷിക്കണം. www.keralafilm.com എന്ന വെബ്സൈറ്റില്‍ ലഭ്യമായ ലിങ്ക് ഉപയോഗിച്ച് ഗൂഗിള്‍ ഫോം പൂരിപ്പിച്ച് ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അക്കാദമിയുടെ ഇ-മെയിലില്‍ ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. ബാങ്ക് പാസ് ബുക്കിലെ പേര് ഇംഗ്ളീഷില്‍ രേഖപ്പെടുത്തണം. പേര്, അക്കൗണ്ട് നമ്പര്‍, IFSC കോഡ് എന്നിവ വ്യക്തമായി കാണാന്‍ കഴിയുന്ന വിധത്തിലായിരിക്കണം പാസ് ബുക്കിന്‍െറ ആദ്യപേജിന്‍െറ പകര്‍പ്പ് അപ് ലോഡ് ചെയ്യുന്നത്. ബന്ധപ്പെടാനുള്ള നമ്പര്‍: 0471 2754422

 

COVID DISTRESS RELIEF FUND APPLICATIONS INVITED : Click here

 

 

 

 

 

Scroll to Top