Winners of short -film scriptwriting contest announced

                                                                                                            പത്രക്കുറിപ്പ്
                                                                                                              (20.08.2020)
                                                         ഹ്രസ്വചിത്ര തിരക്കഥാ രചനാ മത്സരം : വിജയികളെ പ്രഖ്യാപിച്ചു

 

കോവിഡ് 19 രോഗവ്യാപനത്തെ തുടര്‍ന്നുണ്ടായ ലോക്ഡൗണിന്‍െറ പശ്ചാത്തലത്തില്‍ 'ഏകാന്തവാസവും അതിജീവനവും' (Isolation and Survival) എന്ന വിഷയത്തെ ആസ്പദമാക്കി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി നടത്തിയ ഹ്രസ്വചിത്ര തിരക്കഥാ രചനാ മത്സരത്തിന്‍െറ ഫലപ്രഖ്യാപനം ബഹു.സാംസ്കാരിക വകുപ്പു മന്ത്രി ശ്രീ.എ.കെ ബാലന്‍ നിര്‍വഹിച്ചു. തെരഞ്ഞെടുക്കപ്പെട്ട 10 തിരക്കഥകളുടെ രചയിതാക്കളുടെ പേരുവിവരങ്ങള്‍ അക്ഷരമാലാക്രമത്തില്‍ താഴെ കൊടുക്കുന്നു:
1. മോട്ടോര്‍ സൈക്കിള്‍ ഡയറീസ് - അജയ് കുമാര്‍ എം
2. സൂപ്പര്‍ സ്പ്രെഡര്‍ - ഡോ. അനീഷ് പള്ളിയില്‍ കെ
3. ലൈഫ് ഇസ് ബ്യൂട്ടിഫുള്‍ - ഹേമ എസ് ചന്ദ്രേടത്ത്
4. അകം - ജിനേഷ് വി.എസ്
5. ദാവീദ് & ഗോലിയാത്ത് - ഫാ.ജോസ് പുതുശ്ശേരി
6. ഭയഭക്തി - മനോജ് പുഞ്ച
7. ഒരേ ശ്വാസം - റിയാസ് ഉമര്‍
8. കള്ളന്‍്റെ ദൈവം - സന്തോഷ് കുമാര്‍ സി
9. ഒരു ബാര്‍ബറിന്‍്റെ കഥ - ഷനോജ് ആര്‍ ചന്ദ്രന്‍
10. ദ് റാറ്റ് - സ്മിറ്റോ തോമസ്
തെരഞ്ഞെടുക്കപ്പെട്ട തിരക്കഥകളെ ആസ്പദമാക്കി ഹ്രസ്വചിത്രങ്ങള്‍ ഒരുക്കുന്നതിന് ചലച്ചിത്ര അക്കാദമി 50000 രൂപ വീതം നല്‍കും. തിരക്കഥാകൃത്തുക്കള്‍ക്കോ അക്കാദമിയുടെ അംഗീകാരത്തിനു വിധേയമായി അവര്‍ നിര്‍ദേശിക്കുന്നവര്‍ക്കോ ഈ ചിത്രങ്ങള്‍ സംവിധാനം ചെയ്യാവുന്നതാണ്.
ലോകത്തിന്‍്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആകെ 737 തിരക്കഥകളാണ് അയച്ചു കിട്ടിയത്. മലയാളത്തിലും ഇംഗ്ളീഷിലുമായി ലഭിച്ച തിരക്കഥകളുടെ മൂല്യനിര്‍ണയം രണ്ട് ഘട്ടങ്ങളിലായാണ് നടത്തിയത്. പ്രാഥമിക ഘട്ടത്തില്‍ ഉണ്ണി ആര്‍, സജീവ് പാഴൂര്‍, ശ്രീബാല കെ മേനോന്‍, കെ.എം കമല്‍, സിദ്ധാര്‍ത്ഥ ശിവ, സംഗീത ശ്രീനിവാസന്‍, പ്രശാന്ത് വിജയ് എന്നിവരടങ്ങുന്ന ഏഴംഗ ജൂറി 69 തിരക്കഥകള്‍ തിരഞ്ഞെടുത്തു. അവയില്‍ നിന്നും 10 വിജയികളെ കണ്ടത്തെിയത് മുതിര്‍ന്ന സംവിധായകരായ ശ്യാമപ്രസാദ്, ബ്ളെസി, എഴുത്തുകാരി ചന്ദ്രമതി എന്നിവരടങ്ങിയ മുഖ്യ വിധിനിര്‍ണയ സമിതിയാണ്.
ലോകമെങ്ങും കോവിഡ് മഹാമാരി മൂലം സമാനതകളില്ലാത്ത പ്രതിസന്ധി നേരിടുന്ന ഇക്കാലത്ത് ജനങ്ങളില്‍ പ്രത്യാശയും അതിജീവനസന്ദേശവും പകരുക, ഈ ദുരിതകാലത്തോടുള്ള മലയാളികളായ ചലച്ചിത്ര പ്രവര്‍ത്തകരുടെ കലാപരമായ പ്രതികരണം ചരിത്രപരമായി രേഖപ്പെടുത്തുക എന്നീ സാംസ്കാരിക ദൗത്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് മല്‍സരം സംഘടിപ്പിച്ചത്. മല്‍സര വിജയികളെയും മല്‍സരം സംഘടിപ്പിച്ച ചലച്ചിത്ര അക്കാദമി ഭാരവാഹികളെയും മന്ത്രി ശ്രീ.എ.കെ ബാലന്‍ അഭിനന്ദിച്ചു.

 

SHORT FILM CONTEST page-0001

SHORT FILM CONTEST page-0002

SHORT FILM CONTEST page-0003 1