Kerala State Television Award jury constituted

                                                                                                             പത്രക്കുറിപ്പ്
                                                                                                              (09.09.2020)
                                                                       കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് : ജൂറി രൂപീകരിച്ചു

2019ലെ കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നിര്‍ണയത്തിനുള്ള ജൂറി രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. കഥാവിഭാഗം ജൂറിയുടെ ചെയര്‍മാനായി സംവിധായകനും നടനും കഥാകൃത്തുമായ മധുപാലിനെ തെരഞ്ഞെടുത്തു. സംവിധായകരായ സജി സുരേന്ദ്രന്‍, എം.എ നിഷാദ്, കഥാകൃത്തും തിരക്കഥാകൃത്തുമായ സന്തോഷ് ഏച്ചിക്കാനം, നടി അനുമോള്‍ എന്നിവരാണ് കഥാവിഭാഗം ജൂറിയിലെ മറ്റ് അംഗങ്ങള്‍. ഡോക്യുമെന്‍ററി സംവിധായകനും നിരൂപകനുമായ ഒ.കെ ജോണിയാണ് കഥേതര വിഭാഗം ജൂറി ചെയര്‍മാന്‍. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍.കെ രവീന്ദ്രന്‍, ഡോക്യുമെന്‍ററി സംവിധായിക ഷൈനി ജേക്കബ് ബെഞ്ചമിന്‍, സംവിധായകന്‍ പ്രദീപ് നായര്‍, ഛായാഗ്രാഹകന്‍ മനേഷ് മാധവന്‍ എന്നിവരാണ് കഥേതര വിഭാഗം ജൂറിയിലെ മറ്റ് അംഗങ്ങള്‍. രചനാ വിഭാഗത്തിന്‍െറ ജൂറി ചെയര്‍മാനായി മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ എ.സഹദേവനെയും അംഗങ്ങളായി എഴുത്തുകാരായ എസ്. ശാരദക്കുട്ടി, ഡോ.ടി.കെ സന്തോഷ് കുമാര്‍ എന്നിവരെയും തെരഞ്ഞെടുത്തു. ഈ മൂന്ന് കമ്മിറ്റികളിലും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് മെമ്പര്‍ സെക്രട്ടറിയായിരിക്കും.
കോവിഡിന്‍െറ പശ്ചാത്തലത്തില്‍ എല്ലാവിധ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ച് സെപ്റ്റംബര്‍ 11 മുതല്‍ ചലച്ചിത്ര അക്കാദമി ഓഫീസില്‍ സ്ക്രീനിംഗ് ആരംഭിക്കുമെന്ന് അക്കാദമി സെക്രട്ടറി സി. അജോയ് അറിയിച്ചു

 

 

GO TVA 2019 page 0001 1

 

GO TVA 2019 page 0002 1

Scroll to Top